Saturday, September 18, 2010

കൊയ്ത്തുപാട്ട്

മൃദുലമേകാന്തഗാനം ശ്രവിച്ചുഞാ,--നെന്റെ
ഹരിത കേദാരമാകെത്തളിർക്കവേ
കാറ്റുവീശിക്കടന്നവയൊക്കെയും സൌവർണ്ണ
സാഗരസൃഷ്ടിയായ് മാറുവാൻ കാത്തിടേ,
കതിരുകൊയ്യുന്ന ഗാനമെൻ ജീവനിൽ
കരകവിഞ്ഞാനന്ദ ലോകം ചമച്ചിതേ.

കതിരു മോഹിച്ചു പാടിഞാ,നാവയൽ--
ക്കരയി,ലാദിനം കാത്തിരുന്നീടവേ
കനലു വീശിക്കടന്നുപോയ് കാറ്റുകൾ
കനിവു പെയ്യാതെ പാടം കരിഞ്ഞുപോയ്

തരിശുകൊയ്യും വയലിന്റെയപ്പുറം
നിഴലുപോലെ ഞാൻ കാണുന്നതാരെയോ
മൃദുലപാദുകം തേടുമെൻ നാഥനോ,
പതിവു പോലെന്റെ സ്വപ്നവിഭ്രാന്തിയോ?

കദനപാശം മുറുക്കിടും ലോകമേ
കരളതില്ലാത്ത കാരുണ്യ ഹീനരേ
കരയുമീയിവൾക്കില്ലാ പ്രതീക്ഷ നിൻ
കപട സ്വാന്ത്വനഗ്ഗീതിയിൽ തെല്ലുമേ

രൌദ്രസംസാര സാഗരം താണ്ടിടാനീയെന്റെ
രംഭാദ്രുമയ്യാനപാത്രത്തിനായിടാ
സ്മൃതിയുടെ വിഷക്കോപ്പ പൂക്കുന്ന രാത്രിയിൽ
മൃതിയുടെ നിലാവത്തലിഞ്ഞു പോകട്ടെ ഞാൻ !

11 comments:

  1. തരിശുകൊയ്യും വയലിന്റെയപ്പുറം
    നിഴലുപോലെ ഞാൻ കാണുന്നതാരെയോ
    മൃദുലപാദുകം തേടുമെൻ നാഥനോ,
    പതിവു പോലെന്റെ സ്വപ്നവിഭ്രാന്തിയോ?

    nice poem

    ReplyDelete
  2. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ !!!!!!!!!!

    ReplyDelete
  3. പാടുകാരിയാത് കൊണ്ട് ആവാം ഇത് പോലെ ഒരു കൊഴുത്തു പാട്ട് ...ബട്ട്‌ എനിക്ക് ഇനം ഇല്ലാത് കൊണ്ട് എന്തോ ഒന്നും അങ്ങ് പിടികിട്ടില്ല

    ReplyDelete
  4. ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാടങ്ങളും വയലേലകളുടെയും പശ്ചാത്തലത്തിലുള്ള ഈ കൊയ്ത്തുപാട്ട് വളരെ നന്നായി.

    “സ്മൃതിയുടെ വിഷക്കോപ്പ പൂക്കുന്ന രാത്രിയിൽ
    മൃതിയുടെ നിലാവത്തലിഞ്ഞു പോകട്ടെ ഞാൻ “
    ആശംസകൾ

    ReplyDelete
  5. "കദനപാശം മുറുക്കിടും ലോകമേ
    കരളതില്ലാത്ത കാരുണ്യ ഹീനരേ
    കരയുമീയിവൾക്കില്ലാ പ്രതീക്ഷ നിൻ
    കപട സ്വാന്ത്വനഗ്ഗീതിയിൽ തെല്ലുമേ"

    നന്നായിട്ടുണ്ട്
    ആശംസകൾ

    ReplyDelete
  6. Pattu koyyunnu...!

    Manoharam, Ashamsakal...!!!!

    ReplyDelete
  7. ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  8. പാട്ടു മണമുള്ള പട്ടുവരികള്‍.

    ReplyDelete
  9. പുതുതായൊന്നും കാണുന്നില്ല.
    വായനയുടെ ലോകത്തെങ്കിൽ കലാവല്ലഭനെക്കൂടി വായിക്കുക.
    എല്ലാ മാസവും ഒരോ പോസ്റ്റുണ്ടാവും

    ReplyDelete