Monday, August 30, 2010

വിട

തിരയില്ല,യാരുമേ, കാണാതിരിക്കുകിൽ
തിരയില്ല, ശാന്തമീ മാനസ സാഗരം
തിരശ്ശീല വീഴുവാൻ കാത്തിരിപ്പാ,ണെന്റെ
ചിരകാല സ്വപ്നം ഫലിച്ചിടും നേരമായ്!

കൊതിയില്ല മരതകപ്പച്ചിലക്കാടിനെ
വാക്കില്ല ചൊല്ലുവാൻ വസുധയോടൊന്നുമേ
മധുരം വിളിക്കുന്ന നാദം ശ്രവിച്ചു ഞാ –
നാമോദപൂർണ്ണം നടക്കുന്നു പിന്നെയും.

പൂവിന്നസ്സാന്നിദ്ധ്യമാരെക്കെടുത്തുന്നു
കേൾക്കുകില്ലാരുമേ സന്താപ ഗീതകം
അലയുന്ന തെന്നലിൻ കൈകളിൽ ഞാനിതാ
പകരുന്നു ജീവന്റെയവസാന നാളവും…..

11 comments:

  1. പകരുന്നു ജീവന്റെയവസാന നാളവും....

    ReplyDelete
  2. അസാധാരണ വരികള്‍. ബ്ലോഗില്‍ ഇത്തരം വരികള്‍ അദൃശ്യമാണ്. ഈ വരികള്‍ ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ചിടുന്നു.(എപ്പോഴെന്കിലും എവിടെയെങ്കിലും താങ്കളുടെ പേരില്ലാതെ ഞാനിത് ഉപയോഗിച്ചേക്കാം.ഷമിക്കുമല്ലോ.)
    ഭാവുകങ്ങള്‍. ഇനിയും എഴുതൂ..

    ReplyDelete
  3. അലയുന്ന തെന്നലിൻ കൈകളിൽ ഞാനിതാ
    പകരുന്നു ജീവന്റെയവസാന നാളവും…..
    :)

    ReplyDelete
  4. നിറങ്ങളായ് നാദങ്ങളായ് നീ നിറയുക
    നിനവി൯രെയാകാശ നീലിമ തോറുമേ....

    ReplyDelete
  5. പ്രോത്സാഹന മധുരമായ വരികൾക്കു നന്ദി കണ്ണൂരാൻ.
    നന്ദി ചെറുവാടീ, ജിഷാദ് ക്രോണിക്.
    കുമാരേട്ടാ, വളരെ നന്ദി.
    ആശംസയ്ക്കു നിറഞ്ഞ നന്ദി രമേഷ്ജീ.

    ReplyDelete
  6. ശില്പ, എന്തേ ഒരു വിട പറച്ചില്‍?
    താളഭംഗിയുള്ള ആശയഗാംഭീര്യമുള്ള ഒരു ചെറു കവിത. ഇഷ്ടമായി.

    "അലയുന്ന തെന്നലിൻ കൈകളിൽ ഞാനിതാ
    പകരുന്നു ജീവന്റെയവസാന നാളവും….. " - ഏറെ ഇഷ്ടപ്പെട്ട വരികള്‍

    അവസാനമില്ലാത്ത കവിതയുടെ പൂവില്‍ നിന്നും ഇനിയും സുഗന്ധം തുളുമ്പട്ടെ.

    ReplyDelete
  7. വായനാ സുഖമുള്ള വരികള്‍
    അയലത്തെ പെണ്‍കുട്ടികളെക്കൊണ്ട് ചൊല്ലിപ്പിച്ചുനോക്കി
    വെരി നൈസ്
    നാളെ ശ്രുതി ചേര്‍ത്ത്, താളലയത്തില്‍ ചൊല്ലിപ്പിക്കുന്നുണ്ട്

    http://jp-smriti.blogspot.com/
    pls visit this link

    ReplyDelete
  8. നന്ദി ജേക്കേ.ആശംസകള്‍ക്കു നന്ദി.
    നന്ദി ഒഴാക്കന്‍.
    ബഹുമതിക്കു നന്ദി , പ്രകാശേട്ടാ.
    നന്ദി തൊമ്മി.

    ReplyDelete