Thursday, January 21, 2010

പൌര്‍ണ്ണമി

നിമിഷങ്ങളില്‍ നീല
വാരിപ്പുതച്ചുകൊണ്ടാടുന്നു
നീയെന്റെ വാനലോകങ്ങളില്‍!


തെല്ലും വെളിച്ചമി,ല്ലില്ലൊരു
തൈജസകീടവുമെന്നെ
പുതപ്പിച്ചുറക്കുവാന്‍.


വിജനതീരങ്ങളില്‍, തൂങ്ങുവാന്‍
വിരല്‍തേടിയലയുന്നു,വീഴുന്നു,
-ആലംബഹീന ഞാന്‍.


താളം മറക്കുന്നു, നാദം നിലയ്ക്കുന്നു
പാദങ്ങളമ്പേ പിഴയ്ക്കുന്നു
-വീണു ഞാന്‍.


തീരങ്ങളില്ലാക്കയത്തില്‍
വിഷം തീണ്ടി, വിങ്ങിക്കര
ഞ്ഞുഴഞ്ഞീടുന്ന വേളയില്‍


ശീകരസ്പര്‍ശമായ് എന്നെയുണര്‍ത്തിയ
ശാലീനശാരികേ,
ശ്രാവണപൌര്‍ണ്ണമീ !


പാടുന്നതെങ്ങനെ, എങ്കിലും
പാടാതിരിക്കുവാനാകുമോ
ജീവനേ....?

6 comments:

  1. പാടാതിരിക്കരുത്..

    എന്താടോ ഈ തൈജസകീടം?

    ReplyDelete
  2. സ്വപ്നാടകനും സോണാജീക്കും നന്ദി. നേരിട്ട് അഭിനന്ദനമറിയിച്ച കെ.ബിനുസാറിനും(കന്യാകുളങ്ങര) നന്ദി.

    ReplyDelete
  3. പിന്നെ കഥയെ സ്നേഹിക്കുന്നു എന്നു പറഞ്ഞതു കൊണ്ട്‌ അതിനായി കാത്തിരിക്കുന്നു... ഏതായാലും ബൂലോകത്തേക്‌ സ്വാഗതം... ഈ തൈജസകീടം? അതെന്റെയും സംശയമാണു കേട്ടോ?

    ReplyDelete
  4. നന്നായിരിക്കുന്നു
    നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
    ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

    മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
    പ്ലീസ് വിസിറ്റ്
    www.sandeshammag.blogspot.com

    ReplyDelete
  5. ഭാവുകങ്ങള്‍ ! തുടരുക....

    ReplyDelete
  6. nice i like it.. wish you all sucess.

    ReplyDelete